പുനലൂരില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്

കൊല്ലം: പുനലൂരില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി ടോയ് ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. ഇവരെ ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പുനലൂര്‍ സ്വദേശികളായ ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

Content Highlights: One death, three injured in car accident kollam punalur

To advertise here,contact us