മേല്‍ശാന്തിയായി ജോലി ചെയ്ത ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മോഷണം; യുവാവ് അറസ്റ്റില്‍

ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്

കൊല്ലം: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ വർഷങ്ങൾക്കിപ്പുറം കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായാത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

ഇയാൾ 2015ൽ ഈ ക്ഷേത്രത്തിൽ മേൽശന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന സജിത് നമ്പൂതിരി മൂന്ന് മാസങ്ങൾക്ക് മുൻപാണ് രാത്രിയിലെത്തി രണ്ട് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സമാന കേസിൽ കൊട്ടാരക്കര പൊലീസ് സജിത്തിനെ അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടാരക്കര പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വടമൺ ക്ഷേത്രത്തിലെ മോഷണത്തിൽ ഇയാൾ കുറ്റസമ്മതം നടത്തിയത്.

Content Highlights: Former chief priest arrested for robbery at Anchal Vadamon temple

To advertise here,contact us