കൊല്ലം: കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് വിദ്യാർത്ഥി മുങ്ങി മരിച്ചു. പോരുവഴി ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി സുധി സോമനാണ് മരിച്ചത്. മുതുപിലാക്കാടുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
കഴിഞ്ഞ ദിവസം പമ്പാനദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ജോഷിന് ബിനു, സാം ബിജു എന്നിവരുടെ മൃതശരീരങ്ങളാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ റാന്നി അഗ്നിശമനസേനയും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി കേരളയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ ആറരയോടെയാണ് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. റാന്നി ഐത്തലയില്‍ കളരിക്കല്‍ കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. മൂന്നു പേരാണ് ഒരുമിച്ച് കുളിക്കാനിറങ്ങിയത്. ഒരാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
Content Highlights: A Class 10 student lost their life after drowning in a pond located in Sasthamcotta, a place in Kollam district, Kerala