വീട്ടിലേക്ക് മീൻ വാങ്ങാൻ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കൊല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം

കൊല്ലം: വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം കുലശേഖരപുരം സ്വദേശിനി വിജിയാണ് മരിച്ചത്. വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. അപകടമുണ്ടായി ഉടൻ തന്നെ വിജിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight : A housewife in Kollam died after being hit by a bike while on her way to buy fish.The deceased was identified as Viji, a native of Kulasekhapuram Kollam.

To advertise here,contact us