പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൻ എന്ന വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി ബിബിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൻ എന്ന വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പൊലീസും നേവിയും ഫയർഫോഴ്സും മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവിക്ഷേത്രത്തിന് സമീപം കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെയാണ് കാണാതായത്. കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്. അഞ്ചംഗ സംഘമാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്ന് പേരെ പരവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.

Content Highlight : Two Plus One students went missing after diving into the sea in Paravur; the body of one student has been recovered, while the search continues for the Kannan.

To advertise here,contact us