പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

ബിബിൻ, കണ്ണൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി ബിബിൻ, കണ്ണൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊലീസും നേവിയും ഫയർഫോഴ്സും മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവിക്ഷേത്രത്തിന് സമീപം കുളിക്കാൻ ഇറങ്ങിയതാണ് അഞ്ചംഗ സംഘം. കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്. അഞ്ചംഗ സംഘത്തിലെ മൂന്ന് പേരെ പരവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.

Content Highlight : The bodies of two Plus One students who went missing in the sea at Paravur have been found. The deceased have been identified as Bibin and Kannan, natives of Ayathil

To advertise here,contact us