പുനലൂരിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ കുറുനരി ആക്രമിക്കുകയായിരുന്നു

കൊല്ലം: പുനലൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. പ്ലാച്ചേരി കൊച്ചയത്തില്‍ വീട്ടിൽ ബാബുവിനും ഭാര്യ സജിക്കുമാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചുപിടിച്ചിരുന്ന ബാബുവിനെ കുറുനരിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സജിയെയും കുറുനരി ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight; Couple injured in Jackal attack in Punalur

To advertise here,contact us