കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കൊല്ലത്ത് കടയുടമയ്ക്ക് ക്രൂര മർദ്ദനം

സംഭവത്തിൽ ജയപാലൻ, രാജൻ എന്നീവരെ പ്രതി ചേർത്ത് പത്തനാപുരം പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ലെന്ന് ആരോപിച്ച് കടയുടമയെ ക്രൂരമായി മർദ്ദിച്ചു. കൊല്ലം പട്ടാഴിയിലാണ് സംഭവം. കട ഉടമ സുകുമാരൻ നായർക്കാണ് മർദ്ദനമേറ്റത്. കടയിലിരുന്ന് മദ്യപിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ കടയുടമയെ ആക്രമിക്കുകയായിരുന്നു. ബൈക്കിന്റെ ചാവി ഉപയോഗിച്ച് മർദ്ദിച്ചെന്ന് ആരോപണമുണ്ട്. നിലത്തുവീണ കടയുടമ സുകുമാരൻ നായരുടെ നെഞ്ചത്ത് കയറിയിരുന്നും പ്രതികൾ മർദ്ദിച്ചു. സംഭവത്തിൽ ജയപാലൻ, രാജൻ എന്നീവരെ പ്രതി ചേർത്ത് പത്തനാപുരം പൊലീസ് കേസെടുത്തു.

Content Highlights: Shopkeeper brutally beaten up in Kollam for allegedly not giving him a glass to drink

To advertise here,contact us