കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു

കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം

കൊല്ലം : കൊല്ലത്ത് മധ്യവയസ്ക തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി(67) ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Content Highlight : Middle-aged woman set herself on fire in Kollam, dies

To advertise here,contact us