അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 65 കാരൻ പിടിയിൽ

ഒരുമാസം മുൻപ് നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

കൊല്ലം: കടയ്ക്കലിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65കാരൻ പൊലീസ് പിടിയിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി(65)യാണ് അറസ്റ്റിലായത്. ഒരുമാസം മുൻപ് നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രക്ഷിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി. ശശിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: Kollam pocso case 65 year old men arrested

To advertise here,contact us