കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. സ്റ്റുഡിയോ കോംപ്ലക്സിലാണ് തീ പടർന്നത്. തീ തൊട്ടടുത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുകയാണ്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. നാല് യൂണിറ്റ് ഫയർഫേഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ലെന്നാണ് വിവരം.
Content Highlights: Fire accident at kollam trade centre