കൊല്ലത്ത് മലയോര മേഖലയില്‍ വീണ്ടും കാട്ടുപോത്ത് കൂട്ടം: നാട്ടുകാര്‍ ഭീതിയില്‍

ഇന്നലെ കുളത്തൂപ്പുഴയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ തെന്മല റാപ്പിഡ് റെസ്‌പോണ്ട് ടീം എത്തി തുരത്തിയോടിക്കുകയായിരുന്നു

കൊല്ലം: കൊല്ലം ജില്ലയുടെ മലയോര മേഖലയില്‍ വീണ്ടും കാട്ടുപോത്ത് കൂട്ടം. കുളത്തൂപ്പുഴ ഭാഗത്ത് ദിവസവും കാത്തുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങുകയാണ്. തെന്മല ശെന്തുരണി വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങി. ഇപ്പോഴും പകല്‍ സമയത്ത് റോഡില്‍ കാട്ടുപോത്തുകളെ കാണാറുണ്ടെന്നും ഭീതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ കുളത്തൂപ്പുഴയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ തെന്മല റാപ്പിഡ് റെസ്‌പോണ്ട് ടീം എത്തി തുരത്തിയോടിക്കുകയായിരുന്നു.

Content Highlights: Wild buffalo herds again in the hilly areas of Kollam: Locals in fear

To advertise here,contact us