ഹെല്‍മറ്റ് ധരിച്ചില്ല, കഞ്ചാവാണോയെന്ന് ചോദിച്ച് മര്‍ദ്ദനം; കൊല്ലത്ത് യുവാവിന് നേരെ എസ്‌ഐയുടെ ക്രൂരത

പരിക്കേറ്റ ദേവനാരായണന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

കൊല്ലം: ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പൊലീസ് മര്‍ദ്ദനം. എഴുകോണ്‍ എസ്‌ഐ ചന്ദ്രകുമാറാണ് ബൈക്കിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് എഴുകോണ്‍ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

പരിക്കേറ്റ ദേവനാരായണന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കഞ്ചാവാണോയെന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് ദേവനാരായണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: SI s brutality against a young man in Kollam

To advertise here,contact us