തർക്കത്തിന് പിന്നാലെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; കടയ്ക്കലിൽ മധ്യവയസ്കന് ദാരുണാന്ത്യം

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കൊല്ലം: കൊല്ലം കടയ്ക്കലിൽ മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനപ്പാറ സ്വദേശി ശശി(58) ആണ് മരിച്ചത്. സുഹൃത്ത് രാജുവാണ് ശശിയുടെ തലയ്ക്കടിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ രാജുവിനായി കയട്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: A middle aged man was killed by his friend in Kadakkal, Kollam

To advertise here,contact us