മത്സ്യം വില കുറച്ച് വിറ്റു; കൊല്ലത്ത് വില്‍പ്പനക്കാരനെ വീട്ടില്‍ കയറി കുരുമുളക് സ്‌പ്രേ അടിച്ച് മര്‍ദ്ദിച്ചു

ആക്രമണം തടയാന്‍ ശ്രമിച്ച കണ്ണന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു

കൊല്ലം: മത്സ്യം വില കുറച്ച് വിറ്റതിന് വില്‍പ്പനക്കാരന് മര്‍ദ്ദനം. കൊല്ലം ഭരണിക്കാവില്‍ മത്സ്യ വില്‍പ്പന നടത്തുന്ന കണ്ണനാണ് മര്‍ദ്ദനമേറ്റത്. കണ്ണനെ വീടുകയറി രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു സംഭവം.

മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം തടയാന്‍ ശ്രമിച്ച കണ്ണന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. കണ്ണന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Content Highlights: Seller beaten up for selling fish at low price in Kollam

To advertise here,contact us