കൊല്ലം: കുണ്ടറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുളവന കൊല്ലൂർകോണം ജയന്തി കോളനിയിൽ വിജയകുമാരി (50) ആണ് മരിച്ചത്. കുണ്ടറ ആശുപത്രിമുക്ക് എസ്ബിഐ ബാങ്കിന് മുൻവശത്ത് ഇന്നലെ ആയിരുന്നു അപകടം.
മുന്നിലെ വാഹനത്തെ ഇടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയപ്പോൾ മറിയുകയായിരുന്നു. തെറിച്ച് പുറത്തേക്ക് വീണ വിജയകുമാരിയുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ പതിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Content Highlights: woman died in accident at kollam