കൊല്ലത്ത് ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ പുറത്താക്കി സിപിഐഎം; 'നടത്തിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ അറിയിച്ചു

കൊല്ലം: ബിജെപിയില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. തേവലക്കര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന വി അനില്‍കുമാറിനെയാണ് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ അറിയിച്ചു.

സിപിഐഎം തേവലക്കര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്നു വി അനില്‍കുമാര്‍. തേവലക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വാസുദേവന്‍പിള്ളയുടെ മകനും സിപിഐഎം ചവറ ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി മധുവിന്റെ ഇളയസഹോദരനുമാണ്.

Content Highlights: CPI(M) expels leader who joined BJP in Kollam

To advertise here,contact us