കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന് മരിച്ചു. കരവാളൂര് ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില് സംഗീത് (22 ) ആണ് മരിച്ചത്. കൊല്ലം അഞ്ചല് കുരുവികോണത്താണ് അപകടം നടന്നത്. അപകടത്തില് ഒരാള്ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടം നടന്നത്.
അഞ്ചലില് നിന്നും കരവാളൂരിലേക്ക് വന്ന ബൈക്കും കരവാളൂരില് നിന്നും അഞ്ചലിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കരവാളൂര് സ്വദേശി സരോഷിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. കാറും കാര് ഡ്രൈവറെയും അഞ്ചല് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു.
Content Highlights: Youth died accident in Kollam