കൊല്ലം: കരുനാഗപ്പള്ളിയില് ഭര്ത്താവ് മരിച്ച് മണിക്കൂറുകള്ക്കുള്ളില് തന്നെ ഭാര്യയും മരിച്ചു. കാഞ്ഞിപ്പുഴ മഠത്തില് കാരാഴ്മ ചക്കാലയില് വീട്ടില് ജലാലുദ്ദീൻ കുഞ്ഞു(70), ഭാര്യ റഹ്മ ബീവി (65) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
റഹ്മ ബീവിയെ ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് വീടിന് അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയിരുന്നു. ഇതേ തുടര്ന്ന് ജലാലുദ്ദീൻ കുഞ്ഞു മനോവിഷമം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഹ്മ ബീവിയുടെ മരണം.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയില് കഴിഞ്ഞുവന്ന ആളായിരുന്നു ഭാര്യ റഹ്മ ബീവി(65). ചങ്ങന്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു റഹ്മയുടെ മരണം. ഇരുവരുടെയും ഖബറടക്കം ബുധനാഴ്ച്ച മൂന്ന് മണിക്ക് മഠത്തില് കാരാഴ്മ മുനീറുല് ഇഹ്സാന് ജുമാ മസ്ജിദ് ഖബര്സ്ഥാനില് നടക്കും.
Content Highlight; Husband and wife pass away within hours in Karunagappally