കൊല്ലം: കടയ്ക്കല് കുമ്മില് തുളസിമുക്കില് വാഹനാപകടം. ഇരുചക്ര വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇരുചക്ര വാഹന യാത്രികര്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ പാങ്ങോട് സ്വദേശികളായ ഇര്ഫാന്, ആഷിക് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇരുവരെയും കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബൈക്ക് തെറ്റായ ദിശയിലൂടെ കടന്നുവരികയായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.
Content Highlights: Vehicle accident in Kadakkal, Kollam: Two-wheeler riders seriously injured