മദ്യലഹരിയില്‍ ഭാര്യയെ വിറകുകൊള്ളി ഉപയോഗിച്ച് അടിച്ചു; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് യുവാവ്

സ്ഥലത്തെത്തിയ പൊലീസ് ഇയാള്‍ ഭാര്യയെ വിറകുകൊള്ളി ഉപയോഗിച്ച് അടിക്കുന്നത് തടയാന്‍ ശ്രമിച്ചു

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച യുവാവ് അറസ്റ്റിൽ. ചാത്തന്നൂര്‍ പാണിയില്‍ സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ പ്രതി സ്വന്തം വീട്ടില്‍ അതിക്രമം നടത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാള്‍ ഭാര്യയെ വിറകുകൊള്ളി ഉപയോഗിച്ച് അടിക്കുന്നത് തടയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് പ്രകോപിതനായ പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിറകുകൊള്ളി ഉപയോഗിച്ച് കഴുത്തിന് അടിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരന് കൈക്കും പരിക്ക് ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Content Highlights: Youth attack Police officer at Kollam

To advertise here,contact us