കൊല്ലത്ത് ബസ്സിലെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

ബസ്സിലെ യാത്രക്കാരി യുവതി ഈസ്റ്റ് പൊലീസില്‍ പരാതി നൽകിയിരുന്നു

കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സുനിലിനെ പൊലീസില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേ ഇയാള്‍ ബസില്‍ വച്ചു യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. പിന്നാലെ ബസ്സിലെ യാത്രക്കാരി യുവതി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Content Highlights- Naked exhibition on bus in Kollam; Accused arrested

To advertise here,contact us