കൊല്ലം:കൊല്ലത്ത് കാട്ടുപന്നിയെ വേട്ടയാടി കാറിൽ കടത്താൻ ശ്രമിച്ച അഭിഭാഷകൻ പിടിയിൽ. പുനലൂർ കോടതിയിലെ അഭിഭാഷകൻ അജി ലാൽ ആണ് പിടിയിലായത്. 150 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് കാറിൽ കടത്താൻ ശ്രമിച്ചത്. അഞ്ചൽ ഏഴംകുളം സ്റ്റേഷൻ പരിധിയിൽ ഭാരതീപുരത്തു വെച്ചാണ് പ്രതി പിടിയിലായത്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
അഭിഭാഷകന്റെ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ പന്നിയുടെ ജഡവും കണ്ടെത്തി. പന്നി പടക്കം ഉപയോഗിച്ചാണ് വേട്ടയെന്നാണ് ഫോറസ്റ്റ് ഓഫീസർ പറയുന്നത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നായാട്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Content Highlight: Attempting to hunt wild boar and smuggle it into the forest trunk; Lawyer arrested in Kollam