കൊല്ലം കല്ലടയാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി

ആഴ്ച്ചകള്‍ക്കു മുന്‍പ് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലിക്കടവില്‍ കടുവക്കുട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു.

കൊല്ലം: കൊല്ലത്ത് കടുവയുടെ ജഡം കണ്ടെത്തി. കുളത്തുപ്പുഴ കല്ലടയാറ്റില്‍ പൂമ്പാറയ്ക്ക് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. കടുവയുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഈ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കോന്നി കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വനത്തിലാണ് ജഡം കണ്ടെത്തിയത്. നേരത്തെ ആഴ്ച്ചകള്‍ക്കു മുന്‍പ് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലിക്കടവില്‍ കടുവക്കുട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു. കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേര്‍ന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് കടുവക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ജഡം ആറ്റിലൂടെ ഒഴുകിവന്ന് നദിയിലെ മണ്‍തിട്ടയില്‍ തങ്ങിനിന്ന നിലയിലായിരുന്നു.

Content Highlights: tiger body found in kollam kallada river banks

To advertise here,contact us