ചാത്തന്നൂരിൽ വീണ്ടും കുടിവെളള പൈപ്പ് പൊട്ടി; കൊല്ലം കോർപ്പറേഷനിലടക്കം 2 ദിവസത്തേക്ക് കുടിവെളളം മുടങ്ങും

ആറ് മണിക്കൂറിൽ കൂടുതലായി പ്രദേശത്ത് വെളളം പാഴായിക്കൊണ്ടിരിക്കുകയാണ്

കൊല്ലം: ചാത്തന്നൂരിൽ കുടിവെളള പൈപ്പ് പൊട്ടിയതിനാൽ വ്യാഴം, വെളളി ദിവസങ്ങളിൽ വെളളം മുടങ്ങുമെന്ന് ജല അതോറിറ്റി. കൊല്ലം കോർപറേഷൻ, ഭൂതക്കുളം, മയ്യനാട്, കൊട്ടിയം, പറവൂർ, മീനാട്, ചിറക്കര, ചാത്തന്നൂർ എന്നീ ഭാഗങ്ങളിലാണ് കുടിവെളളം മുടങ്ങുക. ചാത്തന്നൂർ തിരുമുക്കിലാണ് കുടിവെളള പൈപ്പ് പൊട്ടിയത്.

ആറ് മണിക്കൂറിൽ കൂടുതലായി പ്രദേശത്ത് വെളളം പാഴായിക്കൊണ്ടിരിക്കുകയാണ്. അറ്റക്കുറ്റ പണിക്കായി സമയം വേണമെന്നാണ് അധികൃതർ പറയുന്നത്. വെളളം പാഴായിട്ടും പമ്പിങ് ജല അതോറിറ്റി നിർത്തിയിട്ടില്ല. ദേശീയ പാത നിർമ്മാണത്തിന്റെ ഭാ​ഗമായുളള റോഡ് പണിക്കിടെ ഹിറ്റാച്ചി തട്ടിയാണ് പൈപ്പ് പൊട്ടിയത്. പതിനാറ് തവണയാണ് ചാത്തന്നൂർ, കൊട്ടിയം ഭാ​ഗങ്ങളിൽ കുടിവെളള പൈപ്പ് പൊട്ടിയിരുന്നു.

Also Read:

Alappuzha
മണ്ണുമാന്തി യന്ത്രത്തിന് അടിയിൽപെട്ടു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുമ്പും ചാത്തന്നൂരിൽ റോഡ് പണിക്കിടെ ജപ്പാൻ കുടിവെളള പൈപ്പ് പൊട്ടിയിരുന്നു. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജം​ഗ്ഷന് സമീപമായിരുന്നു കുടിവെളള പൈപ്പ് പൊട്ടിയിരുന്നത്.

Content Highlight: drinking water pipe leaked in kollam chathannoor

To advertise here,contact us