16കാരനുമായി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ച് ലൈംഗിക പീഡനം; 19കാരിയായ കൊല്ലം സ്വദേശിനി അറസ്റ്റിൽ

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു

ആലപ്പുഴ: പതിനാറ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ ഒന്നിനാണ് 16കാരനെ യുവതി വീട്ടിൽനിന്നും കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ പത്തനംതിട്ടയിൽ നിന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

Also Read:

Kerala
കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ല, അനുവാദം ചോദിച്ചിട്ടല്ല സുരേന്ദ്രൻ വീട്ടിലെത്തിയത്; എം കെ വര്‍ഗീസ്

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ എതിർത്തതോടെ യുവതിയെ 16കാരന്റെ വീട്ടിൽ കൊണ്ടു വന്ന് താമസിക്കുകയായിരുന്നു. ആൺകുട്ടി യുവതിയുടെ ബന്ധു കൂടിയാണ്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.

Content Highlights: A 19-year-old girl was arrested for sexually assaulting a 16-year-old boy.

To advertise here,contact us