തൊടിയൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു വിജയകുമാറിന് 12 വോട്ടും എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച നിലവിലെ പ്രസിഡന്റിന് 11 വോട്ടും ലഭിച്ചു

കരുനാഗപ്പള്ളി: കാല്‍നൂറ്റാണ്ടായി സിപിഐഎം ഭരണം നടത്തിവന്ന തൊടിയൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിലെ ബിന്ദു വിജയകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഒന്നാം വാര്‍ഡ് അംഗമായിരുന്ന സിപിഐഎം പ്രതിനിധി സലീം മണ്ണേലിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം നജീബ് മണ്ണേല്‍ വിജയിച്ചതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു വിജയകുമാറിന് 12 വോട്ടും എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച നിലവിലെ പ്രസിഡന്റ് 11 വോട്ടും ലഭിച്ചു. ആറാം തവണയാണ് ബിന്ദു വിജയകുമാര്‍ വാര്‍ഡ് മെമ്പറായി വിജയിക്കുന്നത്. മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

To advertise here,contact us