കാസർകോട് : കാസർകോട് കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശി വിജയൻ മാസ്റ്റർ ( 56 ) ആണ് മരിച്ചത്. ബളാന്തോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് വിജയൻ. പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടെ ആണ് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlight : Teacher dies after wasp attack in Kasaragod