പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ച് കൈഞരമ്പ് മുറിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രണയബന്ധത്തില്‍ പെണ്‍കുട്ടി പിന്മാറുകയായിരുന്നു

കാസര്‍കോട്: പ്രണയ നൈരാശ്യത്തില്‍ കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി. പ്രണയിനിയായിരുന്ന പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ചത്. കാസര്‍കോട് പരപ്പയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രണയബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറുകയായിരുന്നു.

Content Highlight; Plus Two student cuts wrist due to love failure

To advertise here,contact us