പള്ളിക്കര: ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വേടന്റെയും സംഗീതവിരുന്ന് അരങ്ങേറും. പ്രസീത ചാലക്കുടിയും സംഘവും ആറുമണിക്ക് പാടും. വെെകിട്ട് നടൻ ഉണ്ണിരാജ് ചെറുവത്തൂർ, എഴുത്ത്കാരൻ വത്സൻ പീലിക്കോട് എന്നിവർ സംസാരിക്കും. വേടന്റെ പരിപാടിയുടെ ഭാഗമായി 250 പോലീസുകാരെ നിയോഗിക്കുന്നുണ്ടെന്ന് ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ പറഞ്ഞു. രണ്ടാം വേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെ വിവിധ പരിപാടികളും അരങ്ങേറും.
Content Highlight : Vedan's music festival at the Beach Festival today