കാസര്കോട്: പിരിവിനെന്ന വ്യാജേന വീട്ടിലെത്തി ഒന്പത് വയസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ചയാള് പിടിയില്. കൊടക്കാട് വെള്ളച്ചാല് സ്വദേശിയായ സി പി ഖാലിദി(59)നെയാണ് നീലേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയതത്.
പിരിവിനായി വീട്ടിലെത്തിയ ഖാലിദിനോട് താന് വീട്ടില് ഒറ്റയ്ക്കാണെന്നും കയ്യില് പണമില്ലെന്നും കുട്ടി പറഞ്ഞിരുന്നു. ഈ സമയം ഇയാള് കുട്ടിയെ ഉപദ്രവിക്കാന് ശ്രമിച്ചു. പെണ്കുട്ടി നിലവിളിച്ചതോടെ ബഹളം കേട്ട് വീടിനടുത്ത് ഉണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ നാട്ടുകാര് പിടികൂടി പൊലീസില് ഏല്പ്പിക്കുകയായിരുന്നു. സംഭവത്തില് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്.
Content Highlight; Man Arrested in Attempted Assault of 9-Year-Old Girl