കാസര്‍കോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌പോര്‍ട്‌സ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് മംഗല്‍പ്പാടി ജിബിഎല്‍എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹസന്‍ റസ (11) ആണ് മരിച്ചത്

കാസര്‍കോട്: കാസർകോട് നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മംഗൽപ്പാടി ജിബിഎൽഎൽപി സ്കൂൾ വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

സ്കൂളിലെ കായിക മത്സരത്തിനിടയിലാണ് വിദ്യാർത്ഥി മുറ്റത്ത് കുഴഞ്ഞു വീണത്. ഉടൻ തന്നെ അധ്യാപകരും നാട്ടുകാരും ചേർന്ന് മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർ പ്രദേശ് സ്വദേശികളായ ഇൻസാഫ് അലി- ജാസ്മീൻ ദമ്പതികളുടെ മകനാണ്.

Content Highlights: Fourth standard student Collapsed and died at Kasargode

To advertise here,contact us