പ്രണയത്തെ ചൊല്ലി തർക്കം; കാസർകോട് ആശുപത്രിക്കുള്ളിൽ കൂട്ടത്തല്ല്

സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

കാസർകോട് : പടന്നക്കാട് പ്രണയത്തെ ചൊല്ലി ആശുപത്രിയിൽ കൂട്ടത്തല്ല്. മർദ്ദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരെ മർദ്ദിച്ചവർ വീണ്ടും എത്തി അടിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവാക്കൾക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

പ്രണയ ബന്ധത്തെ തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തി യുവാക്കൾക്ക് ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ വീട്ടുകാരും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായിയെന്നും തുടർന്നാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാരും സഹോദരൻ്റെ സുഹ്യത്തുകളും ചേർന്നാണ് യുവാക്കളെ മർദ്ദിച്ചത്. എട്ടോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

Content Highlight : Argument over love; Mass brawl inside Kasaragod's Padannakkad hospital

To advertise here,contact us