മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; അച്ഛനായി അന്വേഷണം ഊര്‍ജിതം

മദ്യലഹരിയില്‍ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു

കാസര്‍കോട്: കാസര്‍കോട് പനത്തടിയില്‍ അച്ഛന്‍ മകള്‍ക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി രാജപുരം പൊലീസ്. ആനപ്പാറ സ്വദേശി മനോജ് കര്‍ണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. മദ്യലഹരിയില്‍ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. ഇരു കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാസര്‍കോട് പനത്തടി പാറക്കടവിലാണ് മകളോടും ബന്ധുവിനോടും പിതാവിന്റെ ക്രൂരത. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.

കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയും മകളും മനോജില്‍ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആക്രമണം നടത്തിയത്. റബ്ബര്‍ ഷീറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആസിഡാണ് മനോജ് കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ചത്.

Content Highlight; Father pours acid on daughter; probe underway

To advertise here,contact us