കാസർകോട് മഞ്ചേശ്വരത്ത് വീണ്ടും സ്വർണ്ണവേട്ട; കർണാടക ആർടിസി ബസ്സിൽ കടത്തിയ സ്വർണ്ണം പിടികൂടി

കർണാടക ആർടിസി ബസ്സിൽ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്

കാസ‍ർകോട്: കാസർകോട് മഞ്ചേശ്വരത്ത് രേഖകൾ ഇല്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി. മുംബൈ സ്വദേശി മുജാസർ ഹുസൈൻ്റെ കൈയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കർണാടക ആർടിസി ബസ്സിൽ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് 96 പവൻ സ്വർണ്ണം പിടികൂടിയത്. പ്രതിയെയും പിടിച്ചെടുത്ത സ്വർണവും ജിഎസ്ടി വകുപ്പിന് കൈമാറി.

Content Highlight : Gold rush in Kasaragod's Manjeswaram again; Gold smuggled in Karnataka RTC bus seized.

To advertise here,contact us