കാലിക്കടവ് :കാസർകോട് കാലിക്കടവിൽ ക്ലബ് കളിസ്ഥലം വാങ്ങിയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചക്കയും കോഴിയും വിളമ്പി. ചൂരിക്കൊവ്വൽ ദേശം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും വനിതാവേദി അംഗങ്ങളുമാണ് സംഘാടകസമിതി പിരിച്ചുവിടലിന് തനിനാടൻ വിഭവങ്ങൾ ഒരുക്കിയത്. സമ്മാനക്കൂപ്പൺ വഴിയും പിരിവെടുത്തും ഒൻപത് ലക്ഷം രൂപ ഉണ്ടാക്കിയാണ് ക്ലബ് കളിസ്ഥലം വാങ്ങിയത്.
ഇനി അവിടെ കളികൾ തിരിച്ചുവരും. ഇതിന് പ്രവർത്തിച്ച അംഗങ്ങൾക്കും നാട്ടുകാർക്കുമുള്ള നന്ദിയാണ് ചക്കയും കോഴിയും വിളമ്പിയതെന്ന് സംഘാടകർ അറിയിച്ചു. ക്ലബിന്റെ വനിതാവേദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മുതൽ ചക്കച്ചുള വേർതിരിക്കാനും പാചകത്തിനും അൻപതോളം പേർ എത്തി. ക്ലബ് സെക്രട്ടറി എ ഷൈജു, പ്രസിഡന്റ് എ കെ പ്രിയേഷ്, കെ വി പ്രമോദ്, എം പ്രദീപൻ, എം വിനോദ്, വനിതാവേദി പ്രസിഡന്റ് എം ഷീന, സെക്രട്ടറി പികെ സരോജ എന്നിവർ നേതൃത്വം നൽകി.
Content Highlight : Jujube and chicken were served to express happiness that the club had bought a playground at Kalikadu in Kasaragod