കാസര്‍കോട് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയില്‍; മർദ്ദനത്തിൻ്റെ പാടും ഫോണിലെ അവ്യക്ത ചിത്രവും

പുഴയില്‍ മുങ്ങി മരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ലായെന്നും സുഹൃത്തുകള്‍ പറഞ്ഞു

കാസര്‍ക്കോട്: കാസര്‍കോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മര്‍ദനത്തിൻ്റെ പാടുകളുണ്ട്. ശരീരത്തിലണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളടക്കം കാണാനില്ല. ആദിത്യന്‍ ബൈക്കിൽ കടപ്പുറം ഭാഗത്തേക്ക് പോയതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഹാര്‍ബറില്‍ വച്ചെടുത്ത അവ്യക്തമായ ചില ചിത്രങ്ങളും ആദിത്യത്തിന്റെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുഹൃത്തുകള്‍ വ്യക്തമാക്കി. വെപ്രാളത്തിലെടുത്ത ചിത്രങ്ങള്‍ പോലെയാണ് കണ്ടിട്ട് തോന്നുന്നതെന്നും ചിത്രത്തില്‍ മറ്റൊരുടെ മുഖത്തിന്റെ പകുതി ഭാഗവും ചൂണ്ടയും കാണാമെന്നും സുഹൃത്തുകള്‍ പറഞ്ഞു. പുഴയില്‍ മുങ്ങി മരിക്കാനുള്ള വെള്ളവുമുണ്ടായിരുന്നില്ലെന്നും സുഹൃത്തുകള്‍ പറഞ്ഞു.

Content Highlights- Body of missing youth from Kasaragod found in river

To advertise here,contact us