കാസര്‍കോട് തുരങ്കത്തില്‍ വീണ പുലിയെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തും

മയക്ക് വെടിവെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം

കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ വീണ പുലിയെ ഇന്ന് മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തും. കണ്ണൂരില്‍ നിന്നും വയനാട്ടില്‍ നിന്നും വെറ്റിനറി ഡോക്ടര്‍മാര്‍ പുലിയെ നിരീക്ഷിച്ചു. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകും പുലിയെ കീഴ്‌പ്പെടുത്തുക. അതേസമയം മയക്ക് വെടിവെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. പുലിയെ പിടികൂടുന്നതിനായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ടാണ് ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തില്‍ പുലിയെ കണ്ടെത്തിയത്.

Also Read:

Kasaragod
കാസർകോട് കൊളത്തൂരിൽ പുലി തുരങ്കത്തിൽ കുടുങ്ങി

പ്രദേശവാസികളാണ് പാറക്കെട്ടില്‍നിന്ന് ശബ്ദം കേട്ട് ആദ്യം സംഭവ സ്ഥലത്തെത്തിയത്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവ സ്ഥലത്തെത്തിയാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Content Highlights: Forest officers will Drug shot Leopard in Kasargode

To advertise here,contact us