വസ്ത്രത്തിൽ രക്തക്കറ, വാഹനത്തിൽ വടി; നിർത്തിയിട്ട ലോറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

റോഡിൽ നിന്ന് യുവാവിൻ്റെ ചെരുപ്പും മറ്റും കണ്ടെത്തിയതും ദുരൂഹതയ്ക്ക് കാരണമായി

കുമ്പള: മഞ്ചേശ്വരത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ ​ദുരൂഹ സാഹചര്യത്തിൽ അവശനായി കണ്ടെത്തിയ യുവാവ് മരിച്ചു. പുലർച്ചെ രണ്ട് മണിക്ക് ഉപ്പളയിലെ ബന്ധു വിളിച്ചിതനെ തുടർന്നാണ് യുവാവ് ലോറിയുമായി യാത്ര തിരിച്ചത്. എന്നാൽ ഏറെ നേരം കാണാതായതെ തുടർന്ന് ബന്ധു ഇയാളെ തേടി ഇറങ്ങിയപ്പോഴാണ് ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. ലോറിക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് യുവാവ് അവശനിലയിൽ കിടക്കുന്നത് കണ്ടത്.

Also Read:

National
കരുത്ത് കൂട്ടി ഇന്ത്യൻ നാവികസേന; പുതിയ രണ്ട് യുദ്ധക്കപ്പലും, ഒരു അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ചു

തുടർന്ന് ഹൈവെ പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആദ്യം ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നാലെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവ് സഞ്ചരിച്ചിരുന്ന ലോറിയിൽ നിന്ന് വടിയും വസത്രത്തിൽ നിന്ന് രക്തകറയും കണ്ടെത്തിയിരുന്നു. റോഡിൽ നിന്ന് യുവാവിൻ്റെ ചെരുപ്പും മറ്റും കണ്ടെത്തിയതും ദുരൂഹതയ്ക്ക് കാരണമായി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബായാർ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള , സക്കീന ദമ്പതികളുടെ മകനാണ് മരിച്ചത്.

content highlight- man found tired in lorry died later

To advertise here,contact us