കണ്ണൂരിൽ പോക്‌സോ കേസിൽ ബസ് ഡ്രൈവർ പിടിയിൽ

കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവറാണ് പിടിയിലായ ദിപിൻ

കണ്ണൂർ: കണ്ണൂരിൽ പോക്‌സോ കേസിൽ ബസ് ഡ്രൈവർ പിടിയിൽ. അത്താഴക്കുന്ന് സ്വദേശി ദിപിൻ രാജ് അറസ്റ്റിലായത്. കഴിഞ്ഞ വർഷമാണ് പ്ലസ് ടു വിദ്യാർത്ഥിനിയെ ഇയാളെ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുമായി പരിചയത്തിലായ ദിപിൻ പെൺകുട്ടിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുകയും പിന്നീട് ഒരു വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവറാണ് പിടിയിലായ ദിപിൻ.

കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Content Highlight :Bus driver arrested in Kannur POCSO case

To advertise here,contact us