തലശ്ശേരി: മുത്തപ്പന് മടപ്പുര സന്നിധിയില് അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ്മുട്ട് കലാകാരന്മാര്. മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഈരടികളാക്കി മുത്തപ്പ സന്നിധിയില് അവര് നിറഞ്ഞാടി. തലശ്ശേരിയിലെ പാനൂരിൽ താഴെചമ്പാട് മുതവനായി മുത്തപ്പന് മടപ്പുര മുറ്റത്താണ് കൊല്ലം അല് ബദ്രിയ ദഫ്മുട്ട് സംഘം ഇന്നലെ രാത്രി ദഫ് അവതരിപ്പിച്ചത്.
മനയത്തുവയല് മുതല് ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരന്മാര് അണിനിരന്നു. അറബിയും ഒട്ടകങ്ങളും, കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്നഘോഷയാത്രിയില് നിരവധിപേര് പങ്കെടുത്തു. ദ്യശ്യങ്ങള് സമൂഹ മാധ്യമങ്ങളില് ഇപ്പോൾ വൈറലാണ്. ഡിസംബര് നാലിന് തുടങ്ങിയ ക്ഷേത്രമഹോത്സവം ഞായറാഴ്ച സമാപിക്കും.
Content Highlight : The Dafmutt group performed to the tune of Ayyappa Swamy's song at Muthappan Madappura