കണ്ണൂർ: കണ്ണൂർ മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എപി സുലൈമാൻ (62) ആണ് മരിച്ചത്. ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ച് വെക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
Content Highlight : Driver dies after hitting head on while trying to stop autorickshaw that was moving backwards