കണ്ണൂര്: നാലരപ്പതിറ്റാണ്ടിന് ശേഷം ആന്തൂരില് കോണ്ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. താഴെ ബക്കളത്താണ് പുതിയ ഓഫീസ് ആരംഭിച്ചത്. പുതിയ ഓഫീസ് ഡിസിസി അദ്ധ്യക്ഷന് മാര്ട്ടിന് ജോര്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് ആന്തൂര് മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ രക്തസാക്ഷി ദിനത്തിലാണ് പുതിയ ഓഫീസ് പ്രവര്ത്തനമാരംഭിച്ചത്. മുന്പ് പ്രദേശത്ത് ഓഫീസ് ഉണ്ടായിരുന്നുവെങ്കിലും ഭീഷണി കാരണം പ്രവര്ത്തിക്കാന് സാധിച്ചിരുന്നില്ലെന്ന് കോണ്ഗ്രസ് പ്രവര്ത്തകര് പറഞ്ഞു.
കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂര് മുഖ്യഭാഷണം നടത്തി. ഡിസിസി ജനറല് സെക്രട്ടറിമാരായ ടി ജനാര്ദനന്, ഇ ടി രാജീവന്, ബ്ലോക്ക് പ്രസിഡന്റ് എം എന് പൂമംഗലം, എ എന്. ആന്തൂരാന്, പി എം. പ്രേംകുമാര്, വി സി ബാലന്, വത്സന് കടമ്പേരി, കെ പി ആദംകുട്ടി, പി സുജാത എന്നിവര് സംസാരിച്ചു.