ന്യൂമാഹിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; ഒരാൾ പിടിയിൽ

ന്യൂമാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്

കണ്ണൂര്‍: ന്യൂമാഹി പെരിങ്ങാടിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീര്‍ പിടിയിലായി. ശനിയാഴ്ച വൈകിട്ട് പെരിങ്ങാടി മമ്മിമുക്കില്‍ വെച്ചാണ് സംഭവം നടന്നത്. ന്യൂമാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ബഷീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Content Highlights: man hit by train and died while trying to escape during a robbery attempt in New Mahe

To advertise here,contact us