ഗതാഗതക്കുരുക്കിനിടെ കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി പുഴയിലേക്ക് ചാടി; മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു.

പാപ്പിനിശേരി: ഗതാഗതക്കുരുക്കിനിടെ കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാര്‍ നിര്‍ത്തിച്ച് പുഴയിലേക്ക് ചാടിയ പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ(59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയില്‍വെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് 4.45നായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ നിന്ന് കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രമധ്യേ വളപട്ടണം പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും വളപട്ടണം പൊലീസും കോസ്റ്റല്‍ പൊലീസും സംയുക്തമായി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

Content Highlights: The body of a middle-aged man who jumped into the river was found

To advertise here,contact us