കണ്ണൂര്: പയ്യാവൂര് എരുതുകടവില് വാഹനം പുഴയിലേക്ക് മറിഞ്ഞ് ഭിന്നശേഷിക്കാരനെ കാണാതായി. ചുണ്ടപ്പറമ്പ് മുണ്ടക്കല് ആന്റോയെയാണ് കാണാതായത്. ഫയര് ഫോഴ്സിന്റെ തെരച്ചില് പുരോഗമിക്കുന്നു. ആന്റോയുടെ സ്കൂട്ടര് കരയിലേക്ക് കയറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഒരു കാര് പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. ഈ അപകടത്തില് നിന്നും കാര് ഡ്രൈവര് സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
Content Highlights: Handicapped men fell down to river at Kannur missing