കണ്ണൂര്: പയ്യന്നൂരില് 12 വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര് പിടിയില്. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പയ്യന്നൂര് പൊലീസ് പിടികൂടിയത്.
സ്കൂള് വിട്ട് മടങ്ങുകയായിരുന്ന കുട്ടിയെ ക്വാര്ട്ടേഴ്സില് എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുട്ടിയുടെ കുടുംബം നൽകിയ പരാതിയില് പൊലീസ് പോക്സോ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlights- 12-year-old girl raped after returning from school; Auto driver arrested