കണ്ണൂര്: ആളില്ലാത്ത സമയം നോക്കി വീട് കുത്തിതുറന്ന് മോഷണം. പരിയാരം കാരക്കുണ്ടില് കാനാട്ടിലെ കെ പി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയാണ് ജോസഫും ഭാര്യ ഷീജയും വീട് പൂട്ടി ശ്രീകണ്ഠാപുരത്ത് വിവാഹചടങ്ങിന് പോയത്. വീട്ടിലെ കിടപ്പ് മുറിയില് സൂക്ഷിച്ചിരുന്ന 23,000 രൂപയും മൊബൈല് ഫോണും നഷ്ടമായി. വീടിന്റെ മുന്ഭാഗത്തെ കതവിൻ്റെ പൂട്ട് പൊളിച്ചാണ് കവര്ച്ച നടത്തിയത്. രാവിലെ 8.30നും വൈകിട്ട് 5.30 നും ഇടയിലാണ് കവര്ച്ച. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights- House burglarized while family members were away for a wedding; Rs 23,000 and mobile phone lost