കണ്ണൂരില്‍ സ്‌കൂള്‍ വളപ്പില്‍ സ്‌ഫോടനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിച്ച സെല്ലോടേപ്പ് ഒട്ടിച്ച പന്തുപോലെയുള്ള വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു

കണ്ണൂര്‍: സ്‌കൂളില്‍ സ്‌ഫോടന വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കണ്ണൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിച്ച സെല്ലോടേപ്പ് ഒട്ടിച്ച പന്തുപോലെയുള്ള വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read:

Kerala
'ഉമ്മയുണ്ട്, പർദയിലാണെന്ന് പറഞ്ഞു; അവർ ഞങ്ങളെ അമ്പലത്തില്‍ കയറ്റി ചായ തന്നു'; അനുഭവം പറഞ്ഞ് മനാഫ്

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേയ്ക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടികൂടാന്‍വെച്ച സ്‌ഫോടനവസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ച് സ്‌കൂള്‍ വളപ്പില്‍ ഇട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights- plus one student injured after explosion in school compound

To advertise here,contact us