കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ കാറിന് തീപിടിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

Also Read:

Kerala
'ഇനി വീട്ടില്‍ പോയിരുന്ന് പൊട്ടിക്കരയാമെന്ന് പരിഹാസം; ചിരിച്ച് മറുപടി നല്‍കി സരിന്‍

ബോണറ്റില്‍ നിന്ന് പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി. ഈ സമയം കാറില്‍ പൂര്‍ണമായും തീ പടര്‍ന്നിരുന്നു. അഗ്നിശമന വിഭാഗം തീയണച്ചു.

Content Highlighst-running car caught fire in kannur

To advertise here,contact us